റാണി പത്മിനി ഒക്റ്റോബറില്‍ തീയറ്ററുകളിൽ എത്തും

single-img
25 July 2015

11705424_10153574960178969_6177061011761121922_oമഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി ഒക്റ്റോബറില്‍ പുറത്തിറങ്ങും. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ടു സ്ത്രീകള്‍ കൊച്ചിയില്‍ നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. മഞ്ജുവും റീമയുമാണ് പ്രധാന കഥാപാത്രങ്ങള്‍.

ഇരുവരുടേയും കഥാപാത്രങ്ങളുടെ കുട്ടികാലത്തെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടത്തിയത്. ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ. ഫോര്‍ട്ട് സിനിമാസിന്‍റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വി.എം. ഹാരിസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ബിജിപാലാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്