സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ല ബന്ധം: മുഖ്യമന്ത്രി

single-img
25 July 2015

Oommen_Chandy_852753fസര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ലബന്ധമാണുള്ളത്. ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. എജിയുടെ ഓഫീസിനെതിരെ ആരോപണം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജഡ്ജി നടത്തിയ വിമർശനങ്ങൾ രൂക്ഷമായ ഭാഷയിൽ ആയതു കൊണ്ടാണ് പ്രതികരണവും രൂക്ഷമായത്. ബാറുടമകൾക്ക് വേണ്ടി അറ്റോർണി ജനറൽ ഹാജരായത് ശരിയായില്ല എന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കൊച്ചിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. നീലകണ്ഠശര്‍മയുടെ കുടുംബത്തെ പ്രത്യേകനന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു