ബിജെപിയെ പ്രതിരോധിക്കാൻ ഇടഞ്ഞ് നില്‍ക്കുന്നവരെ തിരികെ പാർട്ടിയിലെത്തിക്കാൻ സിപിഎം തീരുമാനം

single-img
25 July 2015

KODIYERI_BALA1വിവിധ കാരണങ്ങളാല്‍ സിപിഎം വിട്ട് പോയവരേയും ഇടഞ്ഞ് നിൽക്കുന്നവരേയും തിരികെ പാർട്ടിയിലെത്തിയ്ക്കാൻ സിപിഎം തീരുമാനം.സി.പി.എം അസംതൃപ്തരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബി.ജെ.പി പദ്ധതിയൊരുക്കിയ സാഹചര്യത്തിലാണ് സിപിഎം പുതിയ തന്ത്രം മെനഞ്ഞത്.

സി.പി.എം അനുഭാവികളും പ്രവര്‍ത്തകരും ബി.ജെ.പി പാളയത്തിലേക്ക് ഒഴുകുന്നത് തടയാനുമാണ് കോടിയേരിയുടെ കര്‍മ്മ പദ്ധതി.വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചവരെയും നടപടി നേരിട്ടവരെയും തിരികെ കൊണ്ടുവരാന്‍ അതാത് ഘടകങ്ങളോട് മുന്‍കൈ എടുക്കാന്‍ സംസ്ഥാന നേതൃത്വം കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.