ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മമ്മൂട്ടിയുടെ സി.പി സ്വതന്ത്രന്‍ എത്തുന്നു; കമലിന്റെ മമ്മൂട്ടിച്ചിത്രം ഉട്ടോപ്യയിലെ രാജാവ് ഓണത്തിനെത്തും

single-img
25 July 2015

11783822_10204626534132458_1215497544_oസങ്കല്‍പ്പ ലോകത്ത് ജീവിക്കുന്ന ഒരു വ്യക്തിയുടെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥയുമായി കമലിന്റെ മമ്മൂട്ടിച്ചിത്രം ഉട്ടോപ്യയിലെ രാജാവ് ഓണത്തിനെത്തുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി സി.പി സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് കോക്രാങ്കര എന്ന ഗ്രാമവും അവിടുത്തെ കഥയുമാണ്.

തികഞ്ഞ ഗാന്ധിയനും, സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചെമ്പകശ്ശേരി പരമേശ്വരന്‍ പിള്ളയുടെ മകനായ സി.പി. സ്വതന്ത്രനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാട്ടിലും കൂട്ടുകാര്‍ക്കിടയിലും ഒരു വ്യതിത്വമില്ലാത്ത വ്യക്തിയാണ് സ്വതന്ത്രന്‍. ഇട്ടുമൂടാനുള്ള സമ്പത്തുണ്ടെങ്കിലും ഒറ്റപൈസ പോലും സ്വതന്ത്രന് സ്വന്തമായി ഉപയോഗിക്കുവാനും അധികാരമില്ല.

ആ നാട്ടില്‍ ആകെ വിദ്യാഭ്യാസവുമുള്ള ഏക വ്യക്തിയാണ് മികച്ച സാമൂഹ്യപ്രവര്‍ത്തകയും തന്റേടവുമുള്ള ഉമാദേവി.പലപ്പോഴും ഉമാദേവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ സി.പി. സ്വതന്ത്രന്‍ ഒരു ശല്യക്കാരനായി എത്താറുമുണ്ട്. സ്വതന്ത്രന്‍ സ്വന്തമായി ഇടയ്ക്കിടയ്ക്ക് വ്യകതിത്വമുണ്ടാക്കാറുണ്ട്. അതെല്ലാം ചീറ്റി അദ്ദേഹം പരിഹാസ കഥാപാത്രമാകുകയും ചെയ്യും.

തെറ്റും ശരിയുമൊന്നും തിരിച്ചറിവില്ലാതെ സുഹൃത്തുക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വതന്ത്രന്റെ ജീവിതവും ആ ജീവിതത്തിലൂടെ കോക്രാങ്കര എന്ന ഗ്രാമത്തിന്റെ കഥയും പറയുന്ന ചിത്രത്തില്‍ ജൂവല്‍മേരിയാണ് നായകയായ ഉമാദേവിയെ അവതരിപ്പിക്കുന്നത്. പി.എസ്. റഫീക്കിന്റേതാണ് തിരക്കഥ.