കുടുതല്‍ തെളിവുകള്‍ ഹാജരാക്കനാണ്ടെന്ന് ഡല്‍ഹി പോലീസ്;ഐ.പി.എല്‍ വാതുവെപ്പു കേസിലെ വിധി 4 മണിയ്ക്ക്

single-img
25 July 2015

art_sreesanth_20130516153025545651-620x349ഐ.പി.എല്‍ വാതുവെപ്പു കേസിl കുടുതല്‍ തെളിവുകള്‍ ഹാജരാക്കനാണ്ടെന്ന് ഡല്‍ഹി പോലീസ്.തുടർന്ന് കേസിൽ വിധി വൈകുന്നേരം നാല് മണിയിലേക്ക് നീട്ടി. കേസില്‍ തുടരന്വേഷണത്തിനും ഡല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഐ.പി.എല്‍ വാതുവെപ്പു കേസില്‍ കുറ്റവിമുക്തനാക്കുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. അനുകൂല വിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. കോടതി വിധി അറിയാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധികേൾക്കാൻ ശ്രീശാന്തും കുടുംബവും ഡല്‍ഹിക്ക് തിരിച്ചു. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ക്കും ഭാര്യ ഭുവനേശ്വരി കുമാരിക്കുമൊപ്പമാണ് ശ്രീശാന്ത് ഡല്‍ഹിക്ക് പുറപ്പെട്ടത്.

വാതുവെപ്പ് കേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഇന്ന് വിധി പുറപ്പെടുവിക്കുക. 6000 പേജുള്ള കുറ്റപത്രത്തില്‍ 39 പേരാണ് പ്രതികള്‍. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കുമേല്‍ ചുമത്തിയ മക്കൊക്ക നിയമം നിലനില്‍ക്കുമോയെന്ന് കോടതി വിധിയെഴുതും.പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ പ്രതികള്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യത്തില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ വിധി പറയുന്നത്.

2013 മേയിലാണ് എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍ താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒത്തുകളിക്കു പിന്നില്‍ അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്‍െറ ആരോപണം.മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്‍റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡല്‍ഹി പൊലീസിന്‍റെ ആരോപണം.