ഇനിയൊരു കാര്‍ഗില്‍ യുദ്ധം ഉണ്ടാകാന്‍ ഇന്ത്യന്‍ സൈന്യം ഒരിക്കലും അനുവദിക്കില്ലെന്ന് കരസേനാ മേധാവി ദല്‍ബീര്‍ സിങ്

single-img
25 July 2015

dalbir

ഇനിയൊരു കാര്‍ഗില്‍ യുദ്ധം ഉണ്ടാകാന്‍ ഇന്ത്യന്‍ സൈന്യം ഒരിക്കലും അനുവദിക്കില്ലെന്ന് കരസേനാ മേധാവി ദല്‍ബീര്‍ സിങ്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതിന്റെ സ്മരണയ്ക്കായുള്ള കാര്‍ഗില്‍ വിജയ്ദിവസിന്റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജ്മാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നാളെയാണ് വിജയ്ദിവസ്. ജൂലൈ 20 മുതല്‍ വിജയ്ദിവസിന്റെ 16ാം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയിരുന്നു. 1999 ല്‍ കശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞു കയറിയതിനെ ചെറുത്ത് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയിച്ചത്. യുദ്ധത്തില്‍ 490 ലധികം പേരുടെ ജീവനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.