യു.ഡി.എഫില്‍ മടങ്ങിയെത്താന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.

single-img
25 July 2015

balakrishna-pillai-vsയു.ഡി.എഫില്‍ മടങ്ങിയെത്താന്‍ പിള്ള വിഭാഗം നേതൃത്വത്തിലുള്ള ശ്രമം ആരംഭിച്ചു.ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്‌(ബി) നേതാക്കൾ കോണ്‍ഗ്രസിലെ നേതാക്കളുമായി ആശയവിനിമയം നടത്തി.കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും ഇനി തിരികെ യുഡിഎഫിൽ അടുപ്പിക്കേണ്ടെന്നാണു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ഇക്കാരണത്താൽ ഇതേക്കുറിച്ച്‌ ഇപ്പോൾ ചിന്തിക്കേണ്ടതില്ലെന്ന മറുപടിയാണ്‌ കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചിട്ടുള്ളത്‌.

അരുവിക്കര മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ പാട്ടുംപാടി ജയിക്കുമെന്ന് പറഞ്ഞാ
ണു പിള്ളയും കൂട്ടരും ഇടത് പാളയത്തിലെത്തിയത്.എന്നാൽ അരുവിക്കര പരാജയത്തെ തുടർന്ന് പിള്ളയെ ഇനി അടുപ്പിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നിലപാട് സ്വീകരിക്കുക ആയിരുന്നു.പിള്ളയുടെ സാന്നിദ്ധ്യവും ഇടതുമുന്നണിയുടെ പരാജയത്തിന്‌ കാരണമായി എന്ന വിലയിരുത്തലാണ്‌ സി.പി.എമ്മിനുണ്ടായത്‌

രാഷ്‌ട്രീയ നിലനില്‍പ്പ്‌ തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണു പിള്ള വിഭാഗം ഒടുവിൽ യുഡിഎഫ് വാതിൽക്കൽ മുട്ടുന്നത്.