പിന്തുണച്ചവർക്ക് നന്ദി;ക്രിക്കറ്റിൽ തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷ:ശ്രീശാന്ത്

single-img
25 July 2015

India v Australia - 2011 ICC World Cup Warm Up Gameഐ.പി.എൽ ഒത്തുകളി കേസിൽ തന്നെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായും ശ്രീശാന്ത്.കോടതി വിധി അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ജീവിതത്തിലെ ദുരിതകാലം കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു. ബി.സി.സി.ഐയും കേരള ക്രിക്കറ്റ് അസോസിയേഷനും എനിക്ക് പിന്തുണ നൽകി. എല്ലാവരോടും നന്ദി പറയുന്നു. ദൈവം എനിക്കൊപ്പം ഉണ്ടായിരുന്നു- ശ്രീശാന്ത് പറഞ്ഞു.