സുഷമ സ്വരാജിനെതിരെ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ബിജെപിയുടെ ആവശ്യം കോൺഗ്രസ് തള്ളി.

single-img
25 July 2015

rahul-gandhi-bjp-clash2സുഷമ സ്വരാജിനെതിരെ ക്രിമിനൽ കുറ്റം ആരോപിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ബിജെപിയുടെ ആവശ്യം കോൺഗ്രസ് തള്ളി. സുഷമയെ ജയിലിലാക്കണം എന്നൊരിക്കലും രാഹുൽ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ രാഹുൽ മാപ്പ് പറയേണ്ട ആവശ്യമില്ല. മനുഷ്യത്വത്തിന്റെ പേരിൽ ലളിത് മോദിയെ സഹായിച്ച സുഷമ സ്വരാജ് കുറ്റക്കാരിയാണോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അവർക്കെതിരെ കുറ്റാരോപണം നടത്തി വിധി പറയാൻ അല്ല ഞങ്ങൾ ഇവിടെയുള്ളതെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി പറഞ്ഞു.

രാഹുൽ ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.