കശ്മീരില്‍ മേഘവിസ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ മരിച്ചു

single-img
25 July 2015

amarnath-2_647_072515082210ജമ്മു കാശ്മീരിലെ ബാൽതാലിലുള്ള അമർനാഥ് ബേസ് കാന്പിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.പതിമൂന്ന് വയസുള്ള ഒരു പെൺകുട്ടിയും പന്ത്രണ്ട് വയസുള്ള ആൺകുട്ടിയുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടുണ്ട്.

ശ്രീനഗര്‍ ലേ , ശ്രീനഗര്‍ കാര്‍ഗില്‍ റോഡുകളിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അമര്‍നാഥ് യാത്രയ്ക്കായി തയ്യാറാക്കി ബേസ് ക്യാമ്പിലെ ടെന്റുകളിലും വെള്ളം കയറിയെങ്കിലും തീര്‍ഥാടകരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

11 പേരെ കാണാതായി. ഇവരെ കണ്ടെത്താനായി തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്ടറിൽ ആശുപത്രിയിലെത്തിച്ചു.