ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി;ജീവന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് നിഗമനം

single-img
24 July 2015

KEPLER-452-bഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതായി നാസ. ഭൂമിയില്‍ നിന്ന് 1400 പ്രകാശ വര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹത്തിന് കെപ്ലര്‍ 452 ബി എന്നാണ് പേരിട്ടിരിക്കുന്നത്.  കെപ്ലര്‍ 452 ബിയില്‍ സജീവ അഗ്‌നി പര്‍വ്വതങ്ങളും സമുദ്രങ്ങളുമുള്ളതായാണ് സൂചന. തണുത്ത അന്തരീക്ഷവും ജലസാന്നിധ്യവും ജീവന്റെ സാധ്യത നിലനിര്‍ത്തുന്നതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ഭൂമിയേക്കാള്‍ 60 ശതമാനം വലുപ്പകൂടുതലുള്ള ഗ്രഹത്തിന് 600 കോടി വര്‍ഷത്തെ പഴക്കമുണ്ട്. പുതിയ ഗ്രഹം വലംവെക്കുന്ന നക്ഷത്രം സൂര്യനേക്കാള്‍ നാലുശതമാനം ഭാരം കൂടിയതും പത്തുശതമാനത്തോളം തിളക്കക്കൂടുതലുള്ളതുമാണ്. 385 ദിവസമെടുത്താണ് കെപ്ലര്‍ 452 ബി മാതൃനക്ഷത്രത്തെ വലംവെക്കുന്നത്.