യുവനടി ശില്‍പയുടെ മരണം: ഒളിവിലായിരുന്ന കാമുകന്‍ പിടിയില്‍

single-img
23 July 2015

screen-15.47.59[21.07.2015]സിനിമാ- സീരിയല്‍ നടി ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ലിജിന്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ കാട്ടാക്കടയില്‍ നിന്നാണ് ലിജിനെ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കരമനയാറ്റില്‍ ശില്‍പയെ മുങ്ങിമരിച്ചനിലയില്‍ കണ്‌ടെത്തിയത്. ശില്‍പയുടെ മരണശേഷം ലിജിന്‍ ഒളിവിലായിരുന്നു.