പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തെ ഖുറാന്റെ ഭാഗങ്ങള്‍ കണ്ടെത്തി

single-img
23 July 2015

khuran

1,370 വര്‍ഷങ്ങള്‍ പഴക്കമുള്ള, പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്തെ ഖുറാന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ബ്രിട്ടണിലെ ബിര്‍ബിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളിലാണ് ഖുറാന്റെ രണ്ടു പേജുകള്‍ കണ്ടെത്തിയത്.

1,370 വര്‍ഷങ്ങള്‍ പഴക്കമുള്ള തോലുകള്‍ക്കൊണ്ട് നിര്‍മ്മിച്ച പേജില്‍ എഴുതാനുപയോഗിച്ചിരിക്കുന്നത് അറബിയിലെ ഹിജാസി എന്ന ഭാഷയാണ്. എഡി 568-645 കാലഘട്ടങ്ങളിലാണ് ഈ ഖുറാന്‍ നിര്‍മിച്ചതെന്നാണ് പ്രസ്തുത ഗ്രന്ഥത്തിലെ അക്ഷരങ്ങളില്‍ റേഡിയോ കാര്‍ബണ്‍ പരിശോധന നടത്തിയതില്‍നിന്നും കണ്ടെത്തിയത്. ഈ കണ്ടെത്തലിന് 95.4 ശതമാനത്തോളം കൃത്യതയുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

ഇസ്ലാം മത പ്രവാചകനായ മുഹമ്മദ് നബി ജീവിച്ചിരുന്നതായി കരുതപ്പെടുന്നത് എഡി 570-632 കാലയളവിലാണ്. നിലവില്‍ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ള ഖുറാനും ഇതുതന്നെയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മഷിയുപയോഗിച്ച് എഴുതിയ കണ്ടെത്തിയ പേജുകളില്‍നിന്നും ഖുറാനില്‍ 18 മുതല്‍ 20 വരെ അധ്യായങ്ങളുണ്ടായിരുന്നുവെന്നും മനസിലാക്കാനായി.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ലാബിലാണ് ഖുറാന്റെ കാലയളവ് നിശ്ചയിച്ച പരിശോധന നടത്തിയത്.