ഫോണില്‍ സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ നിന്നും ഇറങ്ങിപ്പോയ യുവതി അടുത്ത് കിടന്നുറങ്ങിയ ഒന്നരവയസുള്ള സ്വന്തം കുഞ്ഞിെന എടുക്കാന്‍ മറന്നു

single-img
23 July 2015

imaj1351

മൊബൈല്‍ ഫോണ്‍ സംസാരത്തിലായിപ്പോയ മാതാവ് ഒന്നരവയസുള്ള മകനെ അമ്മ ഓട്ടോയില്‍വച്ച് മറന്ന ശേഷം പിന്നീട് തിരക്കിനടന്നു. ഏറെനേരത്തെ നാടകീയതയ്‌ക്കൊടുവില്‍ കുഞ്ഞിനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് തിരിച്ചുകിട്ടി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് ഉളിയത്തടുക്ക സ്വദേശിയായ അമ്മ സ്വന്തം കുഞ്ഞിനും കുഞ്ഞിനും ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ക്കുമൊപ്പം ചൂരിയിലേക്കു പോകാനായി ഓട്ടോറിക്ഷയില്‍ കയറുകയായിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ഇവര്‍ സീറ്റില്‍ കിടന്ന് ഉറങ്ങിയ കുഞ്ഞിനെ മറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഓട്ടോ ഡ്രൈവറും സീറ്റില്‍ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചില്ല. തിരിച്ചു നഗരത്തിലേക്കു പോവുകയായിരുന്ന ഓട്ടോയില്‍ തൊട്ടടുത്ത ജംഗ്ഷനില്‍നിന്നു രണ്ടു സ്ത്രീകള്‍ കയറിയപ്പോള്‍ കുഞ്ഞ് ഉണര്‍ന്ന് വാവിട്ടു കരയാന്‍ തുടങ്ങി. അപ്പോഴാണ് ഓട്ടോഡ്രൈവര്‍ കുഞ്ഞിനെ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഓട്ടോഡ്രൈവര്‍ കുട്ടിയെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു.

ഓട്ടോഡ്രൈവര്‍ കുഞ്ഞിനെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചതിന് പിന്നാലെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും സ്റ്റേഷനിലെത്തി. അമ്മയ്ക്കും ബന്ധുക്കളെയും കണക്കിന് ശകാരിച്ച ശേഷമാണ് പോലീസ് കുട്ടിയെ വിട്ടുനല്‍കിയത്.