അത്യുഗ്ര വിഷമുള്ള പാമ്പുമായി 62കാരന്റെ ഒരു അടിപൊളി സെല്‍ഫി; സെല്‍ഫിക്കിടെ കടിയേറ്റ് ചികിത്സയിലിരുന്ന ശേഷം ആശുപത്രി വിട്ടപ്പോള്‍ ചെലവ് ഒരു കോടിയോളം രൂപ

single-img
23 July 2015

todd

അത്യുഗ്ര വിഷമുള്ള പാമ്പുമായി 62കാരനെടുത്ത ഒരു അടിപൊളി സെല്‍ഫിക്ക് ശേഷം ചെലവായത് ഏകദേശം !ഒരു കോടിയോളം രൂപ. പാമ്പു കടിയേറ്റ് ആശുപത്രിയിലായശേഷമുള്ള ചികിത്സയ്ക്കായാണ് ഇത്രയും തുക ചെലവാക്കേണ്ടി വന്നത്. കാലിഫോര്‍ണിയയിലെ 62 കാരനായ റ്റോഡ് ഫാസ്സെലറാണ് പാമ്പു കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ചികിത്സയ്ക്കാവശ്യമുള്ള മരുന്നുകള്‍ക്ക് മാത്രമായി ഏകദേശം 53 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. അമേരിക്കയില്‍ കണ്ടു വരുന്ന വിഷപ്പാമ്പായ റാറ്റില്‍ സ്‌നേക്കാണ് റ്റോഡിനെ സല്‍ഫിയെടുക്കുന്നതിനിടെ കൈയില്‍ കടിച്ചത്. ഇദ്ദേഹം സ്വന്തമായി റാറ്റില്‍ സ്‌നേക്കിനെ വളര്‍ത്തുന്നുണ്ടെങ്കിലും മറ്റൊരു പാമ്പുമായാണ് ഇദ്ദേഹം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതും കടിയേറ്റതും.

പാമ്പിന്റെ കടിയേറ്റ ഉടന്‍ തന്നെ ഇദ്ദേഹത്തെ കാലിഫോര്‍ണിയയിലെ ആശുപത്രിയിലെത്തിച്ചു. പക്ഷേ പാമ്പിന്റെ പല്ലിറങ്ങിയ ഭാഗത്ത് രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു. ഇവിടുത്തെ ചികിത്സയ്ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി കാലിഫോര്‍ണിയയിലെത്തന്നെ മറ്റൊരു ആശുപത്രിയിലേക്ക് റ്റോഡിനെ മാറ്റി. രണ്ട് ആശുപത്രികളിലുമായാണ് 97,57956 രൂപ ബില്ലുവന്നത്.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ മുഴുവന്‍ തുകയും കെട്ടിവെച്ച് ആശുപത്രി വിട്ട റ്റോഡ് തിരികെയെത്തിയ ഉടന്‍ തന്റെ പാമ്പിനെ കാട്ടില്‍ തുറന്നു വിടുകയാണ് ശചയ്തത്.