ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു;പോലീസ് സ്‌റ്റേഷനില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയാണു സംഭവം നടന്നത്

single-img
22 July 2015

fire-01ആഗ്ര: ആഗ്രയില്‍ ദളിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. മാല്പൂര ജില്ലയിലെ ഗ്രാമ തലവന്റെ കുടുംബാംഗങ്ങളാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.

പോലീസ് സ്‌റ്റേഷനില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് കൊലപാതകം നടന്നത്. ആഗ്ര ഡിഐജി ലക്ഷ്മി സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം സംഭവ സ്ഥലത്തെത്തിയ പോലീസിന് യുവതിയുടെ കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങളും ഗര്‍ഭ നിരോധന ഉറകളും മാത്രമാണ് ലഭിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.