ഇടിഞ്ഞ് ഇടിഞ്ഞ് സ്വർണ്ണവില;സംസ്ഥാനത്ത് സ്വർണവില രണ്ടു വർഷത്തെ താഴ്ന്ന നിലയിൽ

single-img
22 July 2015

Gold_874346fകൊച്ചി: സംസ്ഥാനത്ത് സ്വർണവില രണ്ടു വർഷത്തെ താഴ്ന്ന നിലയിൽ. ഇന്നത്തെ വില പവന് 19,080 രൂപയാണ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2385 രൂപയായി. ആഗോള വിപണിയിൽ സ്വർണവില ഇടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിൽ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം ഔൺസിന് 20 ഡോളറോളം ഇടിവുണ്ടായി. ഔൺസിന് 1,097.70 ഡോളറിലായിരുന്നു ഇന്നലെ വ്യാപാരം. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇടിഞ്ഞത് 60 ഡോളറോളമാണ്.