രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഈ വര്‍ഷം 24 ശതമാനത്തിന്റെ വര്‍ധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
22 July 2015

590835-china-riots-xinjiangകഴിഞ്ഞവര്‍ഷത്ത അപേക്ഷിച്ച് രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഈ വര്‍ഷം ഇതുവരെയുണ്ടായത് 24 ശതമാനത്തിന്റെ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷം മൂലമുണ്ടായ മരണങ്ങളിലും 65 ശതമാനം കൂടിയിട്ടുണ്ട്. ഈ വര്‍ഷം മെയ്‍ വരെ മാത്രമുള്ള കണക്കാണിത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മെയ് 31 വരെ രാജ്യത്തുണ്ടായത് 287 വര്‍ഗീയ സംഘര്‍‌ഷങ്ങളാണ്. 2014 ല്‍ ഇതേ കാലയളവിലുണ്ടായ സംഘര്‍ഷങ്ങളുടെ എണ്ണം 232 ആയിരുന്നു. സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവര്‍ 26 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 46 ആയി ഉയര്‍ന്നു.

പരിക്കേറ്റവരുടെ എണ്ണത്തിലും വര്‍ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റത് 701 പേര്‍ക്കായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 961 പേര്‍ക്കാണ്.

ഉത്തര്‍‌പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലായാണ് രാജ്യത്ത് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൂടുതലും ഉണ്ടായത്. കഴിഞ്ഞ ഇതേ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലായിരുന്നു ഇന്ത്യ.