കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ താക്കീത് ചെയ്തു

single-img
22 July 2015

parlimentന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സ്പീക്കര്‍ സുമിത്ര മഹാജന്റെ താക്കീത്. കറുത്ത ബാഡ്ജ് അണിഞ്ഞും പ്ലക്കാര്‍ഡുകളുമായി എത്തുന്ന അംഗങ്ങള്‍ ചട്ടലംഘനത്തിന് നടപടി നേരിടേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. പ്ലക്കാര്‍ഡുകളുമായി എത്തിയവര്‍ പുറത്തുപോകണമെന്നും സ്പീക്കര്‍ പറഞ്ഞു. ലളിത് മോദി വിഷയത്തില്‍ ആരോപണവിധേയയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കറുത്ത ബഡ്ജും ധരിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് സഭയിലെത്തിയത്.