മദ്യപാനികള്‍ക്ക് ക്യൂനില്‍ക്കാതെ മദ്യം തെരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ രണ്ട് സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകള്‍ തുറന്നു

single-img
21 July 2015

bevereges_corp

സര്‍ക്കാര്‍ മദ്യനിരോധന നടപടികളുമായി മുന്നോട് പോകുമ്പോള്‍ തലസ്ഥാന നഗരിയില്‍ മദ്യപാനികളെ സന്തോഷിപ്പിച്ച് കണ്‍സ്യൂമര്‍ഫെഡ് രംഗത്തെത്തി. മദ്യപാനികളുടെ ഇഷ്ടബ്രാന്റുകള്‍ ഇനി ക്യുവില്ലാതെ നോക്കി തെരഞ്ഞെടുക്കാവുന്ന രണ്ട് സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകള്‍ കണ്‍സ്യൂമര്‍ഫെഡ് തിരുവനന്തപുരത്ത് തുടങ്ങിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് എത്തുന്നവര്‍ മദ്യം വാങ്ങാനായി ഇനി ക്യൂവില്‍ നില്‍ക്കണ്ട. സെക്രട്ടിറിയേറ്റിന് എതിര്‍ വശത്തും കേശവദാസപുരത്തെ കേദാരം ഷോപ്പിംങ് മാളിലുമാണ് കണ്‍സ്യൂമര്‍ഫെഡ് സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകള്‍ ആരംഭിച്ചത്. മാത്രമല്ല നിലവില്‍ കണ്‍സ്യുമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുള്ള പ്രദേശങ്ങളില്‍ സ്ഥലം ലഭ്യമായാല്‍ സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ കണ്‍സ്യൂമര്‍ഫെഡിന് സംസ്ഥാനത്ത് ഒട്ടാകെ ഇപ്പോള്‍ അഞ്ച് സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകള്‍ ആയി. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന് മദ്യ വില്‍പനയില്‍ മാത്രമാണ് താത്പര്യമെന്ന ആരോപണത്തെ എംഡി ടോമിന്‍ തച്ചങ്കരി നിഷേധിച്ചു.