ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കുനേരെ പണമെറിഞ്ഞ് പ്രതിഷേധം.

single-img
21 July 2015

ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ബ്ലാറ്റര്‍ക്കുനേരെ വ്യാജ കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞ് പ്രതിഷേധം.ബ്രിട്ടീഷ് ഹാസ്യനടന്‍ സൈമണ്‍ ബ്രോഡ്കിനാണ് വ്യാജ കറന്‍സി നോട്ടുകള്‍ ബ്ലാറ്റര്‍ക്കുമേല്‍ വിതറിയത്.

1998ലെയും 2010ലെയും ലോകകപ്പ് ഫുട്‌ബോള്‍ വേദികള്‍ അനുവദിക്കാന്‍ ഫിഫ എക്‌സിക്യുട്ടീവുകള്‍ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ ഫിഫ എക്‌സിക്യൂട്ടീവ് തന്നെ വെളിപ്പെടുത്തിയിരുന്നു.കൈക്കൂലി വിഷയത്തില്‍ അമേരിക്കന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഫിഫയുടെ പുതിയ പ്രസിഡന്‍റിനെ 2016 ഫെബ്രുവരി 26ന് തെരഞ്ഞെടുക്കുമെന്ന് ബ്ലാറ്റര്‍ പറഞ്ഞു. സ്പെഷ്യല്‍ കോണ്‍ഗ്രസാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയെന്നും ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.