പദ്ധതി ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതിനെ തുടര്‍ന്ന് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച അങ്കമാലി- ശബരിപാതയുള്‍പ്പെടെ പന്ത്രണ്ടിലധികം പദ്ധതികള്‍ കേരളത്തിന് നഷ്ടപ്പെടുന്നു

single-img
21 July 2015

Indian Railwaysപദ്ധതി ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതിനെ തുടര്‍ന്ന് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച അങ്കമാലി- ശബരിപാതയുള്‍പ്പെടെ പന്ത്രണ്ടിലധികം പദ്ധതികള്‍ കേരളത്തിന് നഷ്ടപ്പെടുന്നു. ബജറ്റില്‍ തുക വകയിരുത്തിയതും പ്രഖ്യാപിച്ചതുമായ പദ്ധതികളാണ് പദ്ധതി ചെലവിന്റെ പകുതി കേരളം വഹിയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ കേന്ദ്രം മരവിപ്പിക്കുന്നത്.

അങ്കമാലി ശബരിപാത, ഗുരുവായൂര്‍ തിരുനാവായ ,കാഞ്ഞങ്ങാട് പാണത്തൂര്‍ പാത, കോഴിക്കോട് ബേപ്പൂര്‍ തുടങ്ങി മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പാതകളും പിറ്റ് ലൈനും ഉള്‍പ്പെടെയുള്ള പന്ത്രണ്ടിലധികം പദ്ധതികളാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. മൂന്ന് വരിപാതയായി വികസിപ്പിയ്ക്കാന്‍ തിരൂമാനിച്ച പദ്ധതികളും മരവിപ്പിയ്ക്കുകയും പാലക്കാട് നിര്‍മ്മിയ്ക്കാന്‍ തിരുമാനിച്ച പിറ്റ് ലൈന്‍ പൊള്ളാച്ചിയിലേയ്ക്ക് മാറ്റുകയും ശചയ്യുമെന്നാണ് അറിയുന്നത്.

ഓരോ സംസ്ഥാനത്തും റയില്‍വേ വികസനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കാന്‍ റെയില്‍വേ വകുപ്പിന് ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് പകുതി പണം അതാത് സംസ്ഥാനങ്ങള്‍ എടുക്കണമെന്ന തീരുമാനത്തിലേയ്ക്ക് റയില്‍വേ എത്തിയത്. എന്നാല്‍ കേരളം ഇതിന് തയ്യാറാകാത്തതിനാലാണ് കേന്ദ്രം ഈ പദ്ധതികള്‍ മരവിപ്പിക്കുന്നത്. മാത്രമല്ല സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള റയില്‍വേ വികസനപ്രവര്‍ത്തനങ്ങളോട് സംസ്ഥാനത്തിന്റെ പ്രതികരണം അനുകൂലമല്ലെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പരാതിയുണ്ട്.