8000 രൂപ നല്‍കി വാങ്ങി മുന്നുമാസത്തിനകം നിറം ഇളകിയ മൊബൈല്‍ ഫോണ്‍ മാറ്റി നല്‍കാത്ത ഏജന്‍സി മൊബൈല്‍ വിലയുള്‍പ്പെടെ 13000 രൂപ നല്‍കാന്‍ വിധി

single-img
21 July 2015

product_mobile_closeuphandholdingphone_w10248000 രൂപ നല്‍കി വാങ്ങി മുന്നുമാസത്തിനകം നിറം ഇളകിയ മൊബൈല്‍ ഫോണ്‍ മാറ്റി നല്‍കാത്ത ഏജന്‍സി മൊബൈല്‍ വിലയുള്‍പ്പെടെ 13000 രൂപ നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം ഉത്തരവിട്ടു. ഇതില്‍ 8000 രൂപ ഫോണിന്റെ വിലയും 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ മകാടതിച്ചെലവുമാണ്.

കനകപ്പള്ളിത്തട്ട് ഇഞ്ചിക്കാലായിലെ ഇ. പ്രസീതാണ് പരപ്പയിലെ മൊബൈല്‍ സര്‍വീസ് സെന്റര്‍ ഉടമ സന്തോഷ് ജോസഫ്, കാഞ്ഞങ്ങാട് മേലാങ്കാട്ട് മൊബൈല്‍ കമ്പനിയുടെ ഏജന്‍സി എന്നിവരെ എതിര്‍കക്ഷികളാക്കി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ചത്. ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് പി. രമാദേവി, അംഗങ്ങളായ കെ.ജി. ബീന, ഷിബ എം സാമുവല്‍ എന്നിവരാണ് വിധി പറഞ്ഞത്.

പ്രസ്തുത ഉത്തരവു കൈപ്പറ്റി 30 ദിവസത്തിനകം തുക നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.