നടി ശില്‍പ്പയുടെ ദുരൂഹമരണം: സുഹൃത്തായ യുവാവ് ഒളിവിൽ,ഇരുവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായെന്നും കവിളില്‍ അടികൊണ്ട പാടു കണ്ടതായും കൂട്ടുകാരി

single-img
21 July 2015

screen-15.47.59[21.07.2015]സീരിയൽ നടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ യുവാവിനെ പോലീസ് തിരയുന്നു.പ്ലസ് ടു വിദ്യാര്‍ഥിനിയും സീരിയല്‍ നടിയുമായ ശില്‍പ്പ(19)യുടെ ദുരൂഹമരണത്തിലാണ് കരമന പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ശില്‍പ്പയുടെ സുഹൃത്തും ഒറ്റശേഖരമംഗലം സ്വദേശിയും ഫോട്ടോഗ്രാഫറുമായ യുവാവിന് വേണ്ടിയാണു അന്വേഷണം ശക്തമാക്കിയത്.

സിനിമ,സീരിയൽ നടി ശില്പയെ കരമനയാറ്റിൽ മരുതൂർ കടവിൽ മുങ്ങിമരിച്ച നിലയിലാണുകണ്ടത്.ശില്‍പ്പയുടെ മൃതദേഹം കാണപ്പെട്ടതിന് ശേഷം യുവാവ് ഒളിവില്‍ പോകുകയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സംഭവ ദിവസം ഇവന്റ് മാനേജ്‌മെന്റ് പ്രോഗ്രാം ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞാണ് ശില്‍പ്പ വീട്ടില്‍ നിന്നിറങ്ങിയത്. ശില്‍പ്പയുടെ കൂട്ടുകാരിയും ഈ കൂട്ടുകാരിയുടെ കാമുകനും ശിൽപ്പയും സുഹൃത്തായ യുവാവിന്റെ സഹോദരിയുടെ ബാലരാമപുരത്തെ വീട്ടില്‍ ഉച്ച വരെ ചെലവിട്ടു.പിന്നീട് നാലു പേരും കൂടി കരമന മരുതൂര്‍ കടവിലെത്തുകയായിരുന്നു.

പിന്നീട് ശിൽപ്പയെ കണ്ടപ്പോൾ ശില്‍പ്പ കരയുന്നുണ്ടായിരുന്നുവെന്ന് കൂട്ടുകാരി പോലീസിനോട് മൊഴി നല്‍കിയിരുന്നു. ശില്‍പ്പയുടെ ചെകിട്ടത്ത് അടിച്ചതിന്റെ പാട് കണ്ടതായും കുട്ടുകാരി പോലീസിൽ മൊഴി നൽകി.

അതേ സമയം ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ശില്‍പ്പയുടെ സുഹൃത്തായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്നാണ് പോലീസിന്റെ നിലപാട്.

മുങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പ്രദേശത്തില്ലെന്നും പറയപ്പെടുന്നു.