ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ അടുത്തവര്‍ഷം ജൂലൈ 8 ന്

single-img
20 July 2015

Bahubalഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തുടര്‍ച്ചയായ ബാഹുബലി: ദ് കണ്‍ക്ലൂഷന്റെ ചിത്രീകരണം സ്‌പെ്റ്റംബറില്‍ ആരംഭിക്കും. ബാഹുബലി; ദ ബിഗിനിങ്ങ് ബോക്‌സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. അടുത്തവര്‍ഷം ജൂലൈ 8 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നാല്‍പ്പത് ശതമാനം രാജമൗലി ആദ്യഭാഗത്തിനൊപ്പം ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. രണ്ടാം ഭാഗത്തില്‍ അനുഷ്‌കയാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തില്‍ അതിഥി താരമായി എത്തിയ കിച്ച സുദീപും ചിത്രത്തിലെ മറ്റൊരു താരമായിരിക്കുമെന്നും അറിയുന്നു. ആദ്യ ഭാഗത്തിലേതിനേക്കാള്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ബാഹുബലി ആദ്യഭാഗം റിലീസ് ചെയ്ത മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നുമായി ഇതുവരെ ലഭിച്ചിരിക്കുന്നത് 325 കോടി രൂപയാണ്. ഹോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ കൂടുതലായി രണ്ടാം ഭാഗത്തില്‍ സഹകരിക്കുമെന്നാണ് അറിയുന്നത്.