അര്‍ബുദരോഗത്തോട് പടവെട്ടി അഭിനേതാവ് ജിഷ്ണു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

single-img
20 July 2015

jishnu

കഴിഞ്ഞ ഏപ്രിലില്‍ രണ്ടാമതും അര്‍ബുദ ബാധിതനായ നടന്‍ ജിഷ്ണു രാഘവന്‍ ചികിത്സയുടെ രണ്ടാം ഘട്ടത്തില്‍. ചികിത്സക്കിടെയുള്ള ചിത്രം തന്റെ ഫേസ് ബുക്കിലൂടെയാണ് ജിഷ്ണു പുറത്ത് വിട്ടത്.

ജിഷ്ണുവിന്റെ ഫേസ്ബുക്ക് ചിത്രത്തിന് താഴെ സംവിധായകന്‍ ജൂഡ് ആന്റണി എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന ആശംസയിട്ടിട്ടുണ്ട്. എന്തൊക്കെയുണ്ട് വിശേഷമെന്ന ജിഷ്ണുവിന്റെ ചോദ്യത്തിന് ഉടന്‍തന്നെ കാണാമെന്ന മറുപടിയും ജൂഡ് നല്‍കിയിട്ടുണ്ട്.

രണ്ടാമതും അര്‍ബുദബാധിതനായതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനായ ജിഷ്ണു വൈകാതെ താന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ നേരത്തെ പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു ഇടയ്ക്ക് പറഞ്ഞിരുന്നു.