ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി എ.സമ്പത്ത് എംപി

single-img
20 July 2015

smabath

ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി എ.സമ്പത്ത് എംപി. ദില്ലിയിലെ ശരണ്‍വിഹാര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുന്ന ആദ്യത്തെ ജനപ്രതിനിധി കൂടിയാണ് സമ്പത്ത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച അദ്ദേഹം അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് മടങ്ങിയത്.

എ.സമ്പത്ത് എംപിയുടെ അഭ്യര്‍ത്ഥന പ്രകാരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായി ഒരു മില്ല്യണ്‍ യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് പാര്‍ലമെന്റിനെ അറിയിച്ചു. പാര്‍മമെന്റില്‍ തുടര്‍ച്ചയായി വിഷയം ഉന്നയിക്കാന്‍ തന്നെയാണ് എംപിയുടെ തീരുമാനം.

ജന്മനാടായ മ്യാന്‍മറില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഒന്നേ കാല്‍ ലക്ഷം റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. മനുഷ്യ സ്‌നേഹികളായ ചിലര്‍ നല്‍കിയ സ്ഥലങ്ങളില്‍ പാഴ്‌വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഷെഡ്ഡുകളിലാണ് ഇവര്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഇവര്‍ക്ക് ആവശ്യക്കിന് ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.

വിവിധ കക്ഷി ജനപ്രതിനിധികളെ പല പ്രാവശ്യം കണ്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉബൈസ് സൈനുദ്ധീന്‍ പറഞ്ഞു.