മൈക്രോമാക്സിന്റെ സ്മാര്‍ട്ട്ഫോണ്‍ യുറേക്ക പ്ലസ് പുറത്തിറങ്ങി; വില 9,999 രൂപ

single-img
20 July 2015

yu_yureka_plusമൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഡുവല്‍ സിം സ്മാര്‍ട്ട്ഫോണ്‍ യുറേക്ക പ്ലസ് തിങ്കളാഴ്ച പുറത്തിറങ്ങി. 9,999 രൂപക്ക് ആമസോണ്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഫോണ്‍ വാങ്ങന്‍ കഴിയും. ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5.5 ഇഞ്ച് സ്ക്രീനുണ്ട്. 2 ജിബി റാമുള്ള ഫോണിന് 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. എല്‍ഇടി ഫ്ലാഷോടു കൂടിയ 13 എംബി ക്യാമറയും. 5 എംബി ഫ്രണ്ട് ക്യാമറയും ഉണ്ട്. 64 ബിറ്റ് പ്രോസസറുള്ള ഫോണിന് 2500 എംഎഎച്ച് ബാറ്ററിയുണ്ട്.