കാനേഡിയന്‍ സ്വദേശി തന്റെ ഇന്ത്യന്‍ വംശജയായ വധുവിന് വേണ്ടി സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനം ‘തും ഹി ഹോ’ പാടി ഏവരേയും ഞെട്ടിച്ചു

single-img
20 July 2015

ന്യൂയോര്‍ക്ക്: വിവാഹവേദിയില്‍ വെച്ച് ഇംഗ്ലീഷുകാരനായ വരന്‍, ഇന്ത്യക്കാരിയായ വധുവിനുവേണ്ടി ഹിന്ദി ഗാനം ആലാപിച്ചു. കാനേഡിയന്‍ സ്വദേശി ഫ്രാങ്ക് ഗ്രിഗറിയാണ് തന്റെ ഇന്ത്യന്‍ വംശജയായ വധുവിന് വേണ്ടി സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനം പാടിയത്.

‘തും ഹി ഹോ’ എന്ന ഹിന്ദി ഗാനമാണ്, സിഖുകാരിയായ സിമ്രന്‍ മല്‍ഹോത്രയ്ക്കുവേണ്ടി ഗ്രിഗറി പാടിയത്. പാശ്ചാത്യ-ഇന്ത്യന്‍ രീതികള്‍ സമന്വയിപ്പിച്ചു നടത്തിയതിലൂടെ വേറിട്ടു നിന്ന വിവാഹമായിരുന്നു ഇത്. വെളുത്ത വിവാഹവസ്ത്രമണിഞ്ഞ് വേദിയിലെത്തിയ സിമ്രന്‍, കൈകളില്‍ മെഹന്ദിയും വളകളും അണിഞ്ഞിരുന്നു.

ആറുമാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് താന്‍ ഹിന്ദി ഗാനം പഠിച്ചെടുത്തതെന്ന് പിന്നീട് ഫ്രാങ്ക് പറഞ്ഞു. യൂട്യൂബ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍, ഫ്രാങ്കിന്റെ വീഡിയോ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.