നിധി ലഭിക്കാനായി അച്‌ഛനും മുത്തച്‌ഛനും ചേര്‍ന്ന് ഏഴ്‌ വയസുകാരനെ ബലി കൊടുത്തു

single-img
20 July 2015

fsg-crime-scene-response-unit-01ഭോപ്പാല്‍: നിധി ലഭിക്കാനായി അച്‌ഛനും മുത്തച്‌ഛനും ചേര്‍ന്ന് ഏഴ്‌ വയസുകാരനെ ബലി കൊടുത്തു. മദ്ധ്യപ്രദേശിലെ ഉദയപുര പ്രദേശത്താണ്‌ സംഭവം. കുട്ടിയുടെ അച്‌ഛന്‍ ചന്ദ്രഭാന്‍ നൗരിയ, മുത്തച്‌ഛന്‍ ശിവദയാല്‍ നൗരിയ എന്നിവരെ പൊലിസ്‌ അറസ്‌റ്റ് ചെയ്‌തു.
ചന്ദ്രഭാന്‍ നൗരിയ നേരത്തെ തന്റെ രണ്ടുകുട്ടികളെ നിധി ലഭിക്കാന്‍ വേണ്ടി ബലികൊടുത്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഇതിനും മുത്തച്‌ഛന്‍ ശിവദയാല്‍ നൗരിയ സഹായിയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

വ്യാളാഴ്‌ച വൈകുന്നേരമാണ്‌ വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ ഏഴ്‌ വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്‌. ഇതിന് മുമ്പുതന്നെ തന്റെ മകനെ കാണാനില്ലെന്ന് ചന്ദ്രഭാന്‍ നൗരിയ പൊലിസില്‍ പരാതിപ്പെട്ടിരുന്നു. വൈകുന്നേരം ചന്ദ്രഭാന്‍ തന്നെയാണ് കുട്ടി മരിച്ചുകിടക്കുന്നവിവരം പൊലിസിനെ അറിയിച്ചത്.

ചന്ദ്രഭാന്റെ വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ നിധി ഒളിഞ്ഞു കിടപ്പുണ്ടെന്ന തരത്തില്‍ കെട്ടുകഥകള്‍ പ്രചരിച്ചിരുന്നു. ഇത് വിശ്വസിച്ച ചന്ദ്രഭാനും ശിവദയാലും നിധി സ്വന്തമാക്കാന്‍ പൂന്തോട്ടത്തില്‍ പൂജകള്‍ നടത്തി മകനെ ബലി നല്‍കുകയായിരുന്നു.