പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയാള്‍ പോലീസ് പിടിയില്‍ • ഇ വാർത്ത | evartha
Crime

പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയാള്‍ പോലീസ് പിടിയില്‍

1428995952_arrested4_2ന്യൂഡല്‍ഹി: പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. 2008 മുതല്‍ക്ക് കൊലപാതക പരമ്പര നടത്തിയ രവീന്ദര്‍ കുമാറാണ് അറസ്റ്റിലായത്. ബെഗംപൂരിലെ വെച്ച് ആറുവയസുകാരിയായിരുന്നു ഇയാളുടെ അവസാനത്തെ ഇര.

ജൂലായ് 14നാണ് ആറുവയസുകാരിയെ ബെഗംപൂരില്‍ നിന്നും കാണാതാവുന്നത്. ഈ കേസിന്റെ അന്വേഷണത്തിലാണ് രവീന്ദര്‍ കുമാര്‍ നടത്തിയ പീഡന-കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഇയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ ഇയാളെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയമാക്കും.