രാജ്യത്തെ 1200 റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലീറ്ററിന് അഞ്ചു രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ഇന്ത്യന്‍ റയില്‍വേ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നു

single-img
19 July 2015

09022013 096-രാജ്യത്തെ 1200 റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ഇന്ത്യന്‍ റയില്‍വേ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നു. ഒരു ലീറ്ററിന് അഞ്ചു രൂപ, അരലീറ്ററിന് മൂന്ന്, ഒരു ഗ്ലാസിനു ഒരു രൂപ എന്ന നിരക്കിലായിരിക്കും വില്‍പന.

ചെന്നൈ സെന്‍ട്രല്‍, ബംഗ്‌ളുരു സ്റ്റേഷനുകളില്‍ പരീക്ഷിച്ചു വിജയിച്ച മാതൃകയാണു ഇപ്പോള്‍ വ്യാപിപ്പിക്കുന്നത്. ഐആര്‍സിടിസിയായിരിക്കും കരാര്‍ നല്‍കുക. 5000 വെന്‍ഡിങ് മെഷീനുകളാണു ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുകയെന്നാണ് അറയിന്നുത്.

ഒരോ പ്ലാറ്റ്‌ഫോമിലും രണ്ടു വെന്‍ഡിങ് മെഷീനുകളാണ് ണ്ടാകുക. വീടുകളില്‍ നിന്നു കുപ്പികളുമായി എത്തിയാല്‍ വെള്ളം നിറച്ചു നല്‍കുകയും ചെയ്യും. വെന്‍ഡിങ് മെഷീന്‍ നടത്തിപ്പുകാരായി കുറേ പേര്‍ക്ക് ജോലി ലഭിക്കുമെന്നതാണു പദ്ധതിയുടെ മെച്ചം. 21 കമ്പനികളെ ഇതിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.കേരളത്തിലെ ഒട്ടുമിക്ക സ്റ്റേഷനുകളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്നു ഐആര്‍സിടിസി അധികൃതര്‍ പറഞ്ഞു.

സ്റ്റേഷനുകളില്‍ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ യാത്രക്കാര്‍ക്കു പുതിയ സൗകര്യം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.