കേന്ദ്രസര്‍ക്കാര്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിക്കുന്നു

single-img
19 July 2015

950234

കേന്ദ്രസര്‍ക്കാര്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിക്കുന്നു. ഒരു പ്രമുഖ ദേശി ദിനപത്രമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്ലാസ്റ്റിക് ദേശീയ പതാകകള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നീ ആഘോഷങ്ങള്‍ക്ക് ശേഷം പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകകള്‍ വഴിയില്‍ ഉപേക്ഷിച്ച് പോകുന്ന പ്രവണത പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നതിനാലാണ് ഇത് നിരോധിക്കുന്നത്. പരിസ്ഥിതി സ്‌നേഹികളായ ആളുകളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദേശീയ പതാകകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.