മന്ത്രി പി.കെ. ജയലക്ഷ്മിയെക്കൊണ്ട് യാതൊരുവിധ പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍

single-img
19 July 2015

2013-10-24മന്ത്രി പി.കെ. ജയലക്ഷ്മിയെക്കൊണ്ട് യാതൊരുവിധ പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ആദിവാസി ക്ഷേമത്തിന് ഒരു മന്ത്രിയുണ്ടായിട്ടും അതിന്റെ പ്രയോജനങ്ങളൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും ആദിവാസികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ സമാര്‍ട് സിറ്റികള്‍ക്കു പുറകെ പോകുമ്പോള്‍ മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു. ആദിവാസികള്‍ അതിഭയങ്കരമായ ചൂഷണത്തിന് ഇരയാകുന്നുവന്ന ഒരു പ്രമുഖ ചാനലിന്റെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അടയ്ക്കാക്കളത്തില്‍ മുതല്‍ തെങ്ങു കയറുന്നതിനു വരെ ഉപയോഗിക്കപ്പെടുന്ന ആദിവാസി കുട്ടികള്‍ക്ക് മൂന്നു നേരവും രണ്ട്‌വീതം പൊറോട്ടയും മീന്‍ചാറുമാണ് അടയ്ക്കാക്കളത്തില്‍ പോഷകാഹാരമായി ലഭിക്കുന്നത്.