ഫ്രൈഡ് ചിക്കന്‍ സ്ഥിരമായി കഴിച്ച യുവാവിന്റെ മാറിടം കോഴിയെ കുത്തിവെച്ച ഹോര്‍മോണുകള്‍ മൂലം സ്ത്രീകളുടേതുപോലെ വളര്‍ന്നു

single-img
19 July 2015

A plate of crispy fried chicken on a blue plaid placemat and a wood tableകോഴിയെ വളര്‍ത്തുമ്പോള്‍ നല്‍കിയ ഹോര്‍മോണുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥിരമായി കഴിച്ചിരുന്ന ഇരുപത്താറു വയസുകാരന് അസാധാരണമായ മാറിടവളര്‍ച്ച. ചൈനയിലാണ് സംഭവം.

കുറച്ചുകാലമായി മാറിടം വളരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് അടുത്തിടെയാണ് ഡോക്ടര്‍മാരെ കണ്ടത്. അപ്പോഴേക്കും മാറിടം സ്ത്രീകളുടേതു പോലെ വളര്‍ന്നിരുന്നു. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതു മാത്രമാണ് പരിഹാരമെന്നും ഇനി ഫ്രൈഡ് ചിക്കനെന്നല്ല ഒരുതരത്തിലുള്ള കോഴിയിറച്ചിയും കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ യുവാവിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഗൈനെകോമാസ്തിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ഹോര്‍മോണുകളായ ഈസ്ട്രജന്റെയും ടെസ്‌റ്റോസ്റ്റീറോണിന്റെയും അളവില്‍ വരുന്ന ഏറ്റക്കുറച്ചില്‍ മൂലമാണ് ഈ രോഗമുണ്ടാകുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.