സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി തെരുവ് നായ ക്രൂരമായ ആക്രമിച്ച എട്ട് വയസ്സുകാരി മുഹ്‌സിന മരണത്തിന് കീഴടങ്ങി

single-img
19 July 2015

muhsina

സ്‌കുളില്‍ നിന്നും വരുന്ന വഴി തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ഊരകം കൊടലിക്കുണ്ട് തോട്ടശ്ശേരി ഇസ്മായിലിന്റെ മകള്‍ മുഹ്‌സിന (8) ആണ് മരിച്ചത്. കഴിഞ്ഞമാസം 18ാം തിയതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍വെച്ച് തെരുവുനായ കടിക്കുകയായിരുന്നു.

കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹ്‌സിനയെ നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിച്ചത്. എന്നാല്‍ കടുത്ത പനിയും പേ വിഷബാധയുടെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മരിച്ചത്. കൊടലിക്കുണ്ട് ജി.എല്‍.പി സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയയിരുന്നു മുഹ്‌സീന.