മരുന്ന് കുറിപ്പടി രോഗികള്‍ക്ക് കൂടി വായിക്കുന്ന രീതിയില്‍ വ്യക്തമായി എഴുതണമെന്ന് അധികൃതര്‍ പറഞ്ഞാലും കേള്‍ക്കാന്‍ മനസ്സില്ലെന്ന് ഡോക്ടര്‍മാര്‍

single-img
17 July 2015

11750722_1039028516109817_2636571337964937172_nമരുന്ന് കുറിപ്പടി രോഗികള്‍ക്ക് കൂടി വായിക്കുന്ന രീതിയില്‍ വ്യക്തമായി എഴുതണമെന്ന് അധികൃതര്‍ പറഞ്ഞാലും കേള്‍ക്കാന്‍ മനസ്സില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തങ്ങളുടെ എഴുത്തിനെ മാറ്റാന്‍ നോക്കേണ്ടെന്നും ഇത്തരത്തില്‍ മാത്രമേ തങ്ങള്‍ക്ക് എഴുതുവാനാകുവെന്നുമുള്ള ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് പാവം രോഗികള്‍.

തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അനീഷ് എന്ന വ്യക്തിക്കു ഡോക്ടര്‍ നല്‍കിയ കുറിപ്പ് ഇക്കാര്യത്തിന് ഒരു ഉത്തമോദാഹരണമാണ്. കുറച്ച് വരകള്‍ മാത്രമുള്ള കുറിപ്പടി എത്രശ്രമിച്ചിട്ടും മറ്റുള്ളവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇത് ഒന്നില്‍ മാത്രമുള്ളതല്ല. മറ്റു രോഗികള്‍ക്കും ഈ രീതിയില്‍ തന്നെയാണ് ഇവിടെ കുറിപ്പടി നല്‍കുന്നത്.