വി.റ്റി ബല്‍റാമിനെ പരിഹസിച്ച് കെ. സുന്ദ്രേന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മറുപടി കമന്റിട്ട ബല്‍റാമിന് സുരേന്ദ്രനേക്കാള്‍ ഇരട്ടിയിലധികം ലൈക്ക്

single-img
16 July 2015

04-vtbalramവി.റ്റി ബല്‍റാം എം.എല്‍.എ ഹിന്ദി പഠിക്കണമെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പോസ്റ്റില്‍കമന്റിട്ട് ബല്‍റാമിന്റെ ചുട്ട മറുപടി. അച്ഛാ ദിന്‍ വരുന്നതിനെക്കുറിച്ച് അമിത് ഷാ പറഞ്ഞത് മനസ്സിലാകണമെങ്കില്‍ ഹിന്ദി പഠിക്കണമെന്നും അതിനായി ഒരു ഹിന്ദിടീച്ചറെ ഏര്‍പ്പാടാക്കിത്തരാമെന്നും പറഞ്ഞ കെ. സുരേന്ദ്രന്റെ പോസ്റ്റിലാണ് വി.റ്റി ബല്‍റാമിന്റെ കുറിക്കുകൊള്ളുന്ന മറുപടിയെത്തിയത്.

സുരേന്ദ്രന്റെ പോസ്റ്റിന് കിട്ടിയതിനേക്കാള്‍ ഇരട്ടിയിലധികം ലൈക്കുകളാണ് ബല്‍റാമിന്റെ കമന്റിന് കിട്ടിയിരിക്കുന്നതെന്നുള്ളതാണ് രസകരം. തന്നോട് ഹിന്ദി പഠിക്കാന്‍ പറഞ്ഞ സുരേന്ദ്രന് മറുപടിയായി വിഷകല ടീച്ചറൊഴിച്ച് മറ്റേതൊരു ടീച്ചറില്‍ നിന്നും എന്തും പഠിക്കാന്‍ തയ്യാറാണെന്നും ബല്‍റാം പറഞ്ഞിട്ടുണ്ട്. സുരേന്ദ്രന്‍ പറഞ്ഞതുപോലെ താന്‍ 500 വോട്ടിനല്ല ജയിച്ചതെന്നും തന്റെ ഭൂരിപക്ഷം മൂവായിരത്തിലധികം വോട്ടുകളാണെന്നും ബല്‍റാം പറയുന്നു. അതുപോലെ കേരളത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് ജയിച്ചുകാണിക്കാന്‍ ബല്‍റാമാം സുരേന്ദ്രനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ മോദി ഷായുടെ അഛെ ദിന്‍ പരാമര്‍ശത്തെ കളിയാക്കിക്കൊണ്ട് വി.ടി ബല്‍റാം സ്റ്റാറ്റസിട്ടതിനെതിരെയാണ് ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അടുത്ത കാല്‍ നൂറ്റാണ്ട് ബി.ജെ.പി തന്നെ ഭരിക്കണമെന്നും അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നതെന്നും കാട്ടി സുരേന്ദ്രന്‍ മറുപടി പോസ്റ്റിട്ടത്. ഒടുവില്‍ സുരുഷുവിന് ഇപ്പോള്‍ കൈരേഖാ യുദ്ധമൊന്നുമില്ലേ എന്നു ചോദിച്ചാണ് ബല്‍റാം തന്റെ മറുപടി അവസാനിപ്പിച്ചിരിക്കുന്നത്.

കെ. സുരേന്ദ്രന്റെ പോസ്റ്റ്‌

ബലരാമാാാ..

ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍, ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോന്‍ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷാ. ചത്തുപോയ കോണ്‍ഗ്രസ്സിന് 25 കൊല്ലം കഴിഞ്ഞാലും ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ബലരാമന് താമസിയാതെ ബോധ്യമാവും.

വി.റ്റി ബല്‍റാമിന്റെ മറുപടി

ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം.<<< പ്രിയ കൈരേഖ സുരേട്ടാ… ഇങ്ങനെ ഒരിക്കലും നടക്കാത്ത ഒരു പ്രീകണ്ടീഷന്‍ വെച്ചിട്ടാണോ നിങ്ങള്‍ അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞതെരഞ്ഞെടുപ്പിനിറങ്ങിയത്? ഇനി അതെല്ലാം ജയിച്ചാല്‍പ്പിന്നെ ഐക്യരാഷ്ട്രസഭയില്‍ക്കൂടി ജയിച്ചെങ്കില്‍ മാത്രമേ വാഗ്ദാനം പാലിക്കാന്‍ പറ്റൂ എന്നും അമിട്ട് ഷാജി പറഞ്ഞേക്കുമോ ആവോ? അല്ലെങ്കില്‍ത്തന്നെ ഡംഭുമാമ സത്യപ്രതിജ്ഞ ചെയ്ത അന്നുതൊട്ട് അച്ഛേ ദിന്‍ തുടങ്ങിയെന്നായിരുന്നല്ലോ ഇത്രേം നാളും സംഘിക്കുഞ്ഞുങ്ങള്‍ വിജൃംഭിച്ചിരുന്നത്. എന്നിട്ടിപ്പോ പെട്ടെന്ന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരിച്ചറിവ് ഉണ്ടായത് എന്തുകൊണ്ടാണ്? പിന്നെ ഞാന്‍ ജയിച്ചത് 500 വോട്ടിനല്ല, 3197 വോട്ടിനാണ്. അങ്ങനെയുള്ള ജനവിധിയുടെ മഹത്വം അറിയണമെങ്കില്‍ ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ സ്വയം ജയിച്ച് കാണിക്കണം. കാസര്‍ക്കോട് തൊട്ട് തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പില്‍ താങ്കളും രായേട്ടനുമൊക്കെ മാറിമാറി മത്സരിച്ചിട്ടും പോകുന്ന നാട്ടിലൊക്കെ മനുഷ്യര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ തലയറുക്കുന്ന തരത്തിലുള്ള വര്‍ഗീയഭ്രാന്ത് ആളിക്കത്തിച്ചിട്ടും ഇന്നേവരെ ഒരുസീറ്റില്‍പ്പോലും ജയിക്കാത്തത് ഈ നാടിന്റെ നന്മയാണ്. പിന്നെ വിഷകല ടീച്ചറൊഴിച്ച് വേറേതൊരു ടീച്ചറില്‍ നിന്നും എന്തും പഠിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുകാലത്ത് ടീവിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിക്കൊന്നും അധികം കാണുന്നില്ലല്ലോ? സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!