തന്നെ മോഹന്‍ലാലുമായും കമലഹാസനുമായും താരതമ്യം ചെയ്യരുതെന്ന് ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍

single-img
16 July 2015

Drishyam

തന്നെ മോഹന്‍ലാലുമായും കമലഹാസനുമായും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍. ദൃശ്യത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹന്‍ലാല്‍ ചെയ്ത വേഷം ചെയ്യുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കാണ് അജയ് മദവഗണ്‍ മറുപടി പറഞ്ഞത്. തമിഴില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്തത് കമലഹാസനായിരുന്നു.

മോഹന്‍ലാല്‍, കമലഹാസന്‍ എന്നീ നടന്‍മാരുമായി എന്നെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. അവര്‍ പ്രതിഭകളും അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയവരുമാണ്: അജയ് പറഞ്ഞു.

മോഹന്‍ലാലാണോ കമലഹാസനാണോ മികച്ച നടനെന്നുള്ള ചോദ്യത്തിന് 30-35 വര്‍ഷമായി സിനിമാ രംഗത്ത് ബഹുമുഖ പ്രതിഭകളായി വര്‍ത്തിക്കുന്നവരെ താരതമ്യം ചെയ്യുന്നതേ ശരിയല്ല എന്നായിരുന്നു അജയ് ദേവഗണ്ണിന്റെ മറുപടി.

ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ജൂലൈ 31നാണ് പറുത്തിറങ്ങുന്നത്. അജയ് ദേവഗണ്ണിനൊപ്പം ശ്രിയ ശരണ്‍, തബു എന്നിവരാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.