കൊല്ലപ്പെട്ട യുവതി തിരിച്ചെത്തി; പോലീസ് അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

single-img
16 July 2015

court

കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നതിനെ തുടര്‍ന്ന് കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവ്. 2002 ലാണ് തൂത്തുക്കുടി സ്വദേശിനി മേഘലയെന്ന യുവതിയുടെ തീരോധാനശത്ത തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. ിതിന്റെ പേരില്‍ അറസ്റ്റിലാവുകയും പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്ത നാലുപേര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി.

യുവതി മരിച്ചിട്ടില്ലെന്ന ഡിഎന്‍എ ടെസ്റ്റിലൂടെ സ്ഥിരീകരിച്ച ശേഷമായിരുന്നു കോടതി നഷ്ടപരിഹാരം വിധിച്ചത്. കേസില്‍ നിയമനടപടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടതിനും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുത്തിയതിനുമെതിരെ നാലു പേരില്‍ രണ്ട് പേര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മകാടതി വിധി വന്നത്.

തൂത്തുക്കുടി കോടതി യുവതി കൊല്ലപ്പെട്ടതായി വിധിച്ച് നേരത്തെ കേസ് അവസാനിപ്പിച്ചിരുന്നുവെങ്കിലും 2011 ല്‍ മധുര ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ മേഘല നാടകീയമായി ഭര്‍ത്താവിനൊപ്പം എത്തുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ നടന്ന വിചാരണയില്‍ യുവതിയെയും പിതാവ് മുത്തുവിനെയും ഡി.എന്‍.എ. ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു.

പോലീസ് നേരത്തെ സൂപ്പര്‍ ഇംപോസിഷന്‍ നടത്തിയായിരുന്നു യുവതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നത്. പക്ഷേ യുവതി മരിച്ചതായി റിപ്പോര്‍ട്ട് നല്‍കിയ പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി വിസമ്മതിച്ചു.