ഒരു ദിവസം മുഴുവന്‍ കുഞ്ഞ് ഫൈസിക്ക് വേണ്ടിയവര്‍ ഓടി, ആ പുഞ്ചിരി കെടാതിരിക്കാന്‍

single-img
15 July 2015

autoഅപൂര്‍വ്വ രോഗത്താല്‍ കഷ്ടപ്പെടുന്ന അഹമ്മദ് ഫൈസിയെന്ന രണ്ടു വയസ്സുകാരന്റെ ശസ്ത്രക്രിയയ്ക്കായി ഫോര്‍ട്ട് കൊച്ചിയിലെ ആ ഓട്ടോത്തൊഴിലാളികള്‍ തങ്ങളുടെ ഒരു ദിവസത്തെ ഓട്ടം മാറ്റിവെച്ചു. ഓട്ടോ തൊഴിലാളികളുടെ ആ ഉദ്യമത്തിന്റെ വ്യാപ്തിയറിഞ്ഞ് ഓട്ടോയില്‍ കയറിയവരും തങ്ങളാല്‍ കഴിയുന്നത് നല്‍കി ആ ഉദ്യമത്തില്‍ പങ്കാളകളായി.

ഫോര്‍ട്ട്‌കൊച്ചി ഓട്ടോ ബ്രദേഴ്‌സിലെ എന്‍പതോളം ഓട്ടോകളാണ് ഈ കാരുണ്യയാരതയില്‍ പങ്കെടുത്തത്. ഒരുദിവസം കൊണ്ട് ഇവര്‍ ഫൈസിയുടെ ചികിത്സയ്ക്കായി സമാഹരിച്ച് നല്‍കിയത് ഒരുലക്ഷത്തോളം രൂപയാണ്. ഫൈസിയുടെ ചിത്രം പതിച്ച ഓട്ടോകളില്‍കയറിയ യാത്രക്കാരും ിവരുടെ സേവന സന്നദ്ധതയെ മാനിച്ച് അകമഴിഞ്ഞ് സഹായിക്കുകയായിരുന്നു.

തലസിമിയയെന്ന രോഗം പിടിപെട്ട ഫൈസിക്ക് ഒരു മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയൂ. ഏകദേശം മുപ്പത് ലക്ഷം രൂപയാണ് ഇതിന് വരുന്ന ചിലവ്. ശസ്ത്രക്രിയയ്ക്കായി മാതാപിതാക്കളുടെ മജ്ജ പരിശോധനക്കായി എടുത്തിട്ടുണ്ട്. ശസ്ത്രക്രിയ അടിയന്തിരമായി ചെയ്തില്ലെങ്കില്‍ അതുകുട്ടിയെ ഗുരുതരമായി ബാധിക്കുമെന്നുള്ളതാണ് സത്യം.

മകന്റെ അസുഖവും അതിന്റെ ചികിത്സയ്ക്ക വേണ്ടുന്ന ഭീമമായ തുകയും മുന്നില്‍കണ്ട് പകച്ചുനില്‍ക്കുകയാണ് ഫൈസിയുടെ കുടുംബം. ഓട്ടോ തൊഴിലാളികള്‍ ശേഖരിച്ച തുക മട്ടാഞ്ചേരി അസി. കമ്മീഷ്ണര്‍ ജി. വേണു ഫൈസിക്ക് കൈമാറി. ഫോര്‍ട്ട്‌കൊച്ചി ഓട്ടോ ബ്രദേഴ്‌സ് ഭാരവാഹികളായ സിയാദ്, അയൂബ്, അജീഷ്, നൗഫല്‍ എന്നിവരുടെ മനതൃത്വ്തിലാണ് സ്തുത്യര്‍ഹമായ ഈ പ്രവര്‍ത്തനം നടന്നത്.