മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനുമെതിരേ സാദാചാര ഗുണ്ട ആക്രമണം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും അറസ്റ്റില്‍

single-img
14 July 2015

jishaഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം പൈപ്പിന്‍മൂട്ടില്‍വെച്ച് പത്രപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ സദാചാര ആരകമണം അഴിച്ചുവിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും അറസ്റ്റില്‍. സിപിഎം ജവഹര്‍ നഗര്‍ ബ്രാഞ്ച് സെക്രട്ടറി ഭഗവതി നഗര്‍ വിനോദ് കുമാര്‍ (34), ശാസ്തമംഗലം പൈപ്പിന്‍മൂട് ഭക്തിനഗറില്‍ രാജേന്ദ്രന്‍ (48) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണ്.

പൈപ്പിന്‍മൂട് ഭഗവതി നഗറിലെ ഓഫീസില്‍ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണ്‍ ആളൂരിനുമെതിരേ സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്. ഭര്‍ത്താവിന് ജോലിത്തിരക്കുള്ളതിനാലാണ് ഞായറാഴ്ച അവധിയായിരുന്നിട്ടു കൂടി തിരുവനന്തപുരം ഭഗവതി നഗറിലെ ഓഫീസില്‍ ഇരുവരും എത്തിയപ്പോഴാണ് നാലംഗ സംഘം എത്തി ശല്യം ചെയ്തത്.

ഗുണ്ടകള്‍ ചോദ്യം ചെയ്ത സമയത്ത് ജിഷ തന്റെ താലി കാണിച്ചുകൊടുത്തെങ്കിലും അവര്‍ക്ക് വിശ്വാസമായില്ല. 50 രൂപയ്ക്കും താലി വാങ്ങാന്‍ കിട്ടുമെന്നായിരുന്നു ഗുണ്ടകളുടെ പ്രതികരണം. തങ്ങളെ ആക്രമിക്കുന്നത് ജിഷ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ഫോണ്‍ തട്ടിയെടുക്കാനും ശ്രമിച്ചു.

ദമ്പതികള്‍ പോലീസിനെ വിവരമറിയിച്ചിരുന്നതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇരുവരേയും രക്ഷപെടുത്തിയത്.