തെന്നിന്ത്യന്‍ സംഗീത കുലപതി എം.എസ്. വിശ്വനാഥന് ആദരാഞ്ജലികള്‍

single-img
14 July 2015

ms-viswanathan-deadതെന്നിന്ത്യന്‍ സംഗീത കുലപതിയായിരുന്നു അന്തരിച്ച സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥന്‍. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാ സംഗീതലോകത്തെ പ്രമുഖനായി മാറുകയായിരുന്നു. അദ്ദേഹം തെന്നിന്ത്യന്‍ ഭാഷകളില്‍ ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത നല്‍കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രഹ്മണ്യന്റേയും നാരായണിക്കുട്ടിയുടേയും മകനായി 1928 ജൂണ്‍ 24നാണ് എം.എസ്.വിശ്വനാഥന്റെ ജനനം. വിശ്വനാഥന്റെ നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചശേഷം മുത്തച്ഛന്റെ സംരക്ഷണയിലായിരിക്കെയാണ് നീലകണ്ഠ ഭാഗവതരില്‍ നിന്നും എം.എസ് സംഗീതം അഭ്യസിച്ചത്. തന്റെ പത്താം വയസ്സില്‍ ചെന്നൈയില്‍ എത്തിയ അദ്ദേഹം തന്റെ പതിമൂന്നാമത്തെ വയസില്‍ തിരുവനന്തപുരത്താണ് ആദ്യത്തെ സംഗീയക്കച്ചേരി നടത്തിയത്.