വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെതിരെ സിനിമാ സംവിധായകന്‍ ആഷിക് അബു

single-img
14 July 2015

Aashiq_Abuവിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെതിരെ സിനിമാ സംവിധായകന്‍ ആഷിക് അബു. ” ‘നീ വായിക്കുക’ എന്ന് വിശുദ്ധ ഖുര്‍ആന്‍, നിന്നെ വായിക്കാന്‍ സമ്മതിക്കില്ല എന്ന് ലീഗ് ” എന്നാണ് ആഷിക് അബു തന്റെ പേജില്‍ കുറിച്ചത്.

പാഠപുസ്തക വിതരണം വൈകിയതിനാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാഠപുസ്തകത്തിന്റെ കോപ്പി പ്രിന്റെടുത്ത് സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്നുണ്ടായിരുന്നു. മലപ്പുറം തിരൂരിലെ കൈനിക്കര എല്‍പി സ്‌കൂളില്‍ പുസ്തക വിതരണം ചെയ്യാനെത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്നും ലീഗ് പ്രവര്‍ത്തകര്‍ ബലമായി പിടിച്ചെടുത്ത് നശിപ്പിച്ചത്.