വെറും 54 രൂപയ്ക്ക് ഒരു മാസം കാലാവധി ലഭിക്കുന്ന പുതിയ പ്രിപെയ്ഡ് ഡേറ്റാ പ്ലാനുമായി ബിഎസ്എന്‍എല്‍

single-img
11 July 2015

BSNL-3gവെറും 54 രൂപയ്ക്ക് രു മാസം കാലാവധിയുള്ള രാജ്യത്തെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനുമായി ബി.എസ്.എന്‍.എല്‍. പുതിയ പ്രിപെയ്ഡ് ഡേറ്റാ പ്ലാനിലൂടെ സൗജന്യമായി ലഭിക്കുന്നത് 250 എംബി ഡേറ്റയാണ്. ഒ

ഡേറ്റ ഉപയോഗം അധികം നടത്താത്തവരെ ലക്ഷ്യമിട്ടാണു പുതിയ പ്ലാന്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ കാലാവധി കുറഞ്ഞ പ്ലാനുകള്‍ എടുത്താല്‍ അധിക ഡേറ്റ വെറുതെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഒരു മാസത്തെ കാലാവധിയില്‍ ഡേറ്റ ഉപയോഗം സൗജന്യമാക്കുന്ന പ്ലാനുകള്‍ ഒന്നും തന്നെ നിലവില്‍ ബിഎസ്എന്‍എല്ലിനു ഇല്ല.

എന്നാല്‍ ഈ പ്ലാന്‍ മറ്റൊരുതരത്തില്‍ ഉപയോഗിക്കാമെന്നുള്ളതാണ് പ്രത്യേകത. അടുത്തിടെ 68 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ഉപയോഗം എന്ന പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. ഏഴ് ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ എടുത്തതിന് ശേഷം കാലാവധി കൂട്ടാനായി മാത്രം ഡേറ്റ 54 ഉപയോഗിച്ചാല്‍ 1.25 ജി.ബി ഒരു മാസം ഉപയോഗിക്കാനാകുമെന്നുള്ളതാണ് പ്രത്യേകത.

ഡേറ്റ 68 പ്ലാന്‍ വന്നതിനു ശേഷം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ കാര്യമായ വര്‍ധനയുണ്ടായെന്ന് നേരത്തെ ബി.എസ്.എന്‍.എല്‍ വെളിപ്പെടുത്തിയിരുന്നു.