തെരുവിനെ സംരക്ഷിക്കുന്നവരാണ് തെരുവ് നായ്ക്കള്‍; ഇറച്ചി വാങ്ങാന്‍ എത്തുന്ന കുട്ടികള്‍, നായ്ക്കളുടെ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ ചെല്ലുന്നവര്‍ എന്നിവര്‍ക്കാണ് നായുടെ കടിയേല്‍ക്കുന്നത്: മേനകാഗാന്ധി

single-img
11 July 2015

stray dogs in cubbon park_0_0_0_0തെരവ് നായ പ്രശ്‌നം കേരളത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് കേരളത്തിന്റെ തെരുവ് നായ്ക്കള്‍ക്കെതിരെയുള്ള നിലപാടിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി രംഗത്ത്. തെരുവ് നായ്ക്കള്‍ തെരുവിന്റെ ഭാഗമാണെന്നും തെരുവിനെ അവ സുരക്ഷാ ഉദ്യോഗസ്ഥരേക്കാള്‍ ഭംഗിയായി സംരക്ഷിക്കുന്നുണ്ടെന്നും മേനകാ ഗാന്ധി പറയുന്നു.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തെ എതിര്‍ത്ത മേനക തെരുവ് നായ്ക്കള്‍ അകാരണമായി ഒരാളെയും ആക്രമിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇറച്ചി വാങ്ങാന്‍ എത്തുന്ന കുട്ടികള്‍, നായ്ക്കളുടെ കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ ചെല്ലുന്നവര്‍ എന്നിവര്‍ക്കാണ് തെരുവുനായകളുടെ കടിയേല്‍ക്കുന്നതെന്നും വീടുകളില്‍ സുരക്ഷയ്ക്കായി വളര്‍ത്തുന്നവയ്ക്ക് പരിശീലനം നല്‍കിയിട്ടുള്ളത് കൊണ്ടാണ് മറ്റുള്ളവരെ ആക്രമിക്കുന്നതെന്നും മേനക പറയുന്നു.

സക്യൂരിറ്റിക്കാര്‍ക്കു കണ്ടെത്താന്‍ കഴിയാത്ത അപരിചിതരെപ്പോലും നായകള്‍ക്കു കണ്ടെത്താനാകുമെന്നും അവ തെരുവ് സുരക്ഷിതമാക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെടുന്നു. തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം തടയാന്‍ നടപടികളെടുക്കണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണിന് കത്തയച്ചാതായിട്ടാണ് റിപ്പോര്‍ട്ട്.

വന്ധ്യംകരണവും പ്രതിരോധകുത്തിവയ്പും സര്‍ക്കാര്‍ നടത്തരുതെന്നും ഇതിനായി എന്‍ജിഒകളെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും പ്രത്യേക ഓഫീസ്, ശസ്ത്രക്രിയയ്ക്കും ഒപിക്കും പ്രത്യേകം വിഭാഗം, പിടികൂടുന്ന നായ്ക്കള്‍ക്കു രാവിലെയും വൈകിട്ടും ഭക്ഷണം, വന്ധ്യംകരണത്തിനു ശേഷം നാലു ദിവസം പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും പറയുന്നു.