ഒരു ടെലിഫോണിലൂടെയോ സോഷ്യല്‍ മീഡിയകള്‍ വഴിയോ ടെക്സ്റ്റ് മെസേജുകള്‍ വഴിയോ മുന്ന് തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തലിനെതിരെ വനിതകള്‍

single-img
11 July 2015

Talaqമൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താമെന്ന ഇസ്ലാമിക് നിയമത്തെ വെല്ലുവിളിച്ച് വനിതാ സംഘടന. 2013 ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച 14 അംഗവനിതാ കമ്മറ്റിയാണ് ഈ രീതിയിലുള്ള ബന്ധം പിരിക്കലിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. വെറും ടെലിഫോണിലൂടെയോ മസാഷ്യല്‍ മീഡിയകള്‍ വഴിയോ ടെക്സ്റ്റ് മെസേജുകള്‍ വഴിയോ ഒക്കെ നടപ്പിലാക്കാവുന്ന ഈ ബന്ധം വേര്‍പെടുത്തല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്.

പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി, ടുണീഷ്യ, അള്‍ജീരിയ, ഇറാഖ്, ഇറാന്‍, ഇന്തോനേഷ്യ, ബംഗഌദേശ് എന്നിവിടങ്ങളില്‍ ത്രിതല തലാക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ മാത്രമാണ് ഇത് ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ കമ്മറ്റി പറഞ്ഞിട്ടുണ്ട്. സംഘടന നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി നിര്‍ദേശം പരിഗണിക്കണോ വേണ്ടയോ എന്ന് മന്ത്രാലയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

മരന്താലയം ഈ റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ തന്നെ ഇസ്ലാമിക സമൂഹത്തിന്റെ അഭിപ്രായ സമന്വയം ആരായുമെന്നും എന്നിട്ടായിരിക്കും ഇക്കാര്യത്തില്‍ നിയമ പരിഷ്‌ക്കരണം വരുത്തുക യെന്നും അറിയുന്നു. ഇത്തരത്തിലുള്ള ബന്ധം വേര്‍പെടുത്തലുകള്‍ വിവാഹത്തിന് ശേഷം സ്ത്രീകളെ സുരക്ഷിതമില്ലായ്മയിലേക്ക് തള്ളിയിടുന്നുവെന്നാണ് സംഘടനയുടെ വാദം.

ഈ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ദീര്‍ഘകാലമായി ഇന്ത്യയിലെ ഇസ്ലാമിക വനിതാ സംഘടനകള്‍ ആവശ്യം ന്നയിക്കുന്നുണ്ട്. നിസ്സാരമായി ഒരു ബന്ധം സ്‌ക്കൈപ്പ്, ഫേസ്ബുക്ക്, ടെക്സ്റ്റ് മെസേജ് എന്നിവ വഴിയൊക്കെ വേര്‍പെടുത്താവുന്ന നിയമമായി ഇത് പരിമണിച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യാ മുസ്ലീം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രതിനിധികള്‍ മനരത്തേ പ്രസ്താവിച്ചിരുന്നു.