കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ ആവശ്യത്തിനെതിരെ വി.ടി. ബല്‍റാം എം.എല്‍.എ

single-img
10 July 2015

11025205_10152828507529139_7049560581225509390_nകോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ലെന്നും അദ്ദേഹം എപ്പോഴും സോഷ്യല്‍ മീഡിയയിലാണെന്നും അതിനാല്‍ ഉടനെ കളക്ടറെ മാറ്റണമെന്നുമുള്ള കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ സി അബുവിന്റെ ആവശ്യത്തിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ഫേസ്‌കബുക്കിലൂടെയാണ് വി.ടി പ്രതികരണവുമായി എത്തിയത്.

കാലത്തിന് മുന്‍പേ നടക്കേണ്ടവരാണ് പൊതുപ്രവര്‍ത്തകര്‍. അതിന് കഴിയുന്നില്ലെങ്കിലും സാരമില്ല, ഒരുപാട് പുറകിലാവാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്ന് വിടി ബല്‍റാം പറയുന്നു. ഇടനിലക്കാരില്ലാതെ, സാധാരണക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഏത് മാധ്യമവും ഏത് സാങ്കേതികവിദ്യയും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് സമരായുധമായാണ് മാറേണ്ടതെന്നും ബല്‍റാം ഓര്‍മ്മപ്പെടുത്തുന്നു. ശാരീരികമായ പ്രായാധിക്യം മൂലമല്ല, കാഴ്ചപ്പാടുകള്‍ കാലഹരണപ്പെടുന്നതിലൂടെയാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്ക് വയസ്സാവുന്നതെന്നും കെസി അബുവിനെ സൂചിപ്പിച്ചുകൊണ്ട് ബല്‍റാം കുറിപ്പില്‍ പറഞ്ഞു.