കള്ള് ഷാപ്പ് ജീവനക്കാരന്റെ മൃതദേഹം ഫ്രീസറില്‍ വെച്ച നിലയില്‍ കണ്ടെത്തി

single-img
10 July 2015

fsg-crime-scene-response-unit-01ആലപ്പുഴ: കള്ള് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ വെച്ച നിലയില്‍ കണ്ടെത്തി. കുട്ടനാട് മിത്രകരി സ്വദേശി രാമചന്ദ്രനാണ് (64) കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച ഷാപ്പ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഷാപ്പുടമ പോലീസിനെ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാമചന്ദ്രന്റെ ഒപ്പമുണ്ടായിരുന്ന ബംഗാളി തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇരുവരും ഇന്നലെ രാത്രി ഷാപ്പിലായിരുന്നു ഉറങ്ങിയത്. രാത്രി 2.10 വരെ ഇയാളുടെ മൊബൈല്‍ ഫോണ്‍ അമ്പലപ്പുഴ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.