ട്രെയിന്‍ വന്നുകൊണ്ടിരുന്നപ്പോള്‍ റെയില്‍വേ ട്രാക്കില്‍ വീണ ഒന്നര വയസ്സുള്ള കുഞ്ഞിനെ 62കാരനായ ഇന്ത്യക്കാരന്‍ സാഹസികമായി രക്ഷപ്പെടുത്തി

single-img
9 July 2015

tRAINട്രെയിന്‍ ട്രാക്കിലേക്ക് വരുന്ന സമയം ഫഌറ്റഫോമില്‍ നിന്നും ട്രാക്കിലേക്ക് വീണ് ഒന്നരവയസ്സുള്ള കുട്ടിയെ വൃദ്ധനായ മുത്തശ്ശന്‍ സാഹസികമായി രക്ഷപ്പെടുത്തി. ഓസ്‌ട്രേലിയന്‍ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ട്രോളി പ്ലാറ്റ്‌ഫോമില്‍ നിന്നും ഉരുണ്ട് ട്രാക്കില്‍ വീഴുകയായിരുന്നു.

ദൂരെ നിന്നും ട്രെയിനും വരുന്നുണ്ടായിരുന്നു. ട്രെയിന്‍ അടുത്തെത്താന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യക്കാരനായ മുത്തശ്ശന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തി അദ്ദേഹം അതിന്റെ അമ്മയെ ഏല്‍പ്പിച്ചപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് ചാടിക്കയറാനാവാതെ വൃദ്ധന്‍ എതിര്‍വശത്തേക്ക് ചാടുകയും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.

ഈ ഇന്ത്യന്‍ കുടുംബം ഓസ്‌ട്രേലിയയിലെ സിഖ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. റെയില്‍വെ സേറ്റേഷനില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൃദ്ധന്റെ ജീവന്‍ പണയം വെച്ചുള്ള സാഹസിക പ്രവര്‍ത്തനം പുറത്തെത്തിച്ചത്.